15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി. അടിവയറ്റില്‍ വെടിയേറ്റ നാലു വയസ്സുകാരന്‍ മരിച്ചു. ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകനായ അഭിജിത്താണ് മരിച്ചത്. കുട്ടിയുടെ അമ്മയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ജോലി ചെയ്തിരുന്ന
കോഴിഫാമിലാണ് സംഭവം. തോക്ക് നിരുത്തരവാദപരമായി സൂക്ഷിച്ചതിനു കോഴി ഫാമിന്റെ ഉടമയ്‌ക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ഫാമിന്‍റെ പരിസരത്തെ ഒരു ചെറിയ വീടിന്റെ ചുമരിലിരുന്ന തോക്കാണ് കുട്ടി കളിയ്ക്കാനായി എടുത്തത്. നിറയൊഴിച്ച തോക്കാണെന്ന് കുട്ടി അറിഞ്ഞിരുന്നില്ല. കളിയ്ക്കുന്നതിനിടയിലാണ് നാലു വയസ്സുകാരന് വെടിയേറ്റത്. അഭിജിത്തിന്റെ അമ്മയുടെ കാലിലാണ് പരുക്ക്. 15 വയസ്സുകാരനെതിരെയും പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.