July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

ആര്‍ത്തലച്ചെത്തിയ സുനാമി തിരകൾക്ക് ഇന്ന് 15 വയസ്സ്

Janayugom Webdesk
December 26, 2019

കൊല്ലം : സുനാമിയുടെ നടുക്കുന്ന ഓര്‍മയ്ക്ക് ഇന്ന് 15 വയസ്. 2004 ഡിസംബര്‍ 26നാണ് ആര്‍ത്തലച്ചെത്തിയ സുനാമി തിരകള്‍ കേരളത്തിലെ തീരപ്രദേശത്തെ തകര്‍ത്തെറിഞ്ഞത്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ സുനാമിയുടെ ആഘാതത്തില്‍ വിറച്ചു.ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ഉണ്ടായ ഭൂചലനമാണ് പ്രഭവ കേന്ദ്രമായത്. ഇതിന്റെ ആഘാതം രാവിലെ 10.45 ഓടെ കേരളത്തിന്റെ തീരപ്രദേശങ്ങളിലുമെത്തി.

പല സ്ഥലങ്ങളിലും എട്ട് കിലോമീറ്റര്‍ ദൂരമാണ് കടലെടുത്തത്. മൂവായിരത്തിലധികം വീടുകള്‍ തകര്‍ന്നു. സംസ്ഥാനത്താകെ നൂറ്റിയമ്പതിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കന്നുകാലികളും വളര്‍ത്തുമൃഗങ്ങളുമുള്‍പ്പെടെ മറ്റ് നിരവധി ജീവനുകളും പൊലിഞ്ഞു. കോടികളുടെ നാശനഷ്ടം വേറെയും.

ഇന്ത്യന്‍ സമുദ്രത്തില്‍ നൂറടി വരെ ഉയരത്തില്‍ പാഞ്ഞെത്തിയ തിരമാലകള്‍ പതിനഞ്ച് രാജ്യങ്ങളുടെ തീരങ്ങളെയാണ് കണ്ണീര്‍ തീരയില്‍ മുക്കിയത്. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം 23000 അണുബോംബുകള്‍ പൊട്ടുമ്ബോഴുണ്ടാകുന്ന ഊര്‍ജമാണ് ഭൂചലനത്തെ തുടര്‍ന്ന് പുറത്തേക്ക് വരുന്നത്.

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.