വലയ സൂര്യഗ്രഹണം നേരിട്ട് നോക്കിയ 15 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായി വിവരം. 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ് ഡിസംബര്‍ 26 ന് നടന്ന സൂര്യഗ്രഹണം കണ്ടതിനെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട് ചികിത്സ തേടിയിരിക്കുന്നത്. ജയ്പുരിലെ സവായ് മാന്‍ സിങ് ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്.
ചികിത്സ തേടിയവരുടെ കാഴ്ച പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ സാധ്യതയില്ലെന്ന് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലെ നേത്രരോഗ വിഭാഗം മേധാവി കമലേഷ് ഖില്‍നാനി വ്യക്തമാക്കി. സൂര്യഗ്രഹണം നഗ്നനേത്രങ്ങളാല്‍ കാണുന്നത് സോളാര്‍ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യത്തിന് കാരണമാകും. അത്തരം 15 കേസുകളാണ് ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കമലേഷ് ഖില്‍നാനി പറഞ്ഞു.
സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങള്‍ കരിഞ്ഞുപോയ നിലയിലാണ്. ഇത്തരം അവസ്ഥ നേരിട്ടവര്‍ക്ക് പ്രത്യേകം ചികിത്സയില്ലെന്നും രോഗി ഭാഗികമായി സുഖം പ്രാപിക്കാന്‍ മൂന്ന് മുതല്‍ ആറ് ആഴ്ച്ച വരെ സമയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.