September 28, 2022 Wednesday

സ്വകാര്യ പങ്കാളിത്തത്തോടെ 151 ആധുനിക ട്രെയിനുകൾ; നടപടി സ്വീകരിച്ചതായി റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ

Janayugom Webdesk
July 2, 2020 10:34 am

രാജ്യത്ത് സ്വകാര്യ പങ്കാളിത്തത്തോടെ151 ആധുനിക ട്രെയിനുകൾ ഓടിക്കുന്നതിന് പ്രാരംഭ നടപടി സ്വീകരിച്ചതായി റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. റെയിൽവേയുടെ12 ക്ലസ്റ്ററുകളിലായുള്ള 109 റൂട്ടുകളിൽ ട്രെയിൻ സർവീസ് നടത്തുന്നതിനാണ് സ്വകാര്യ കമ്പനികൾക്ക് അവസരം നൽകുന്നത്. ഇന്ത്യൻ റെയിൽവേ വകുപ്പിൽ ഇതാദ്യമായാണ് യാത്രാ ട്രെയിൻ സർവീസിന് സ്വകാര്യ മേഖലക്ക് അവസരം നൽകുന്നത്.

35 വർഷത്തേക്കാണ് സ്വകാര്യ മേഖലക്ക് സർവീസ് നടത്താൻ അനുമതി നൽകുക. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽത്തന്നെ നിർമിക്കുന്ന ട്രെയിനുകളായിരിക്കും ഓടിക്കുക. 16 കോച്ചുകൾ വീതമാണ് ട്രെയിനുകൾക്കുണ്ടാവുക. ഇവയുടെ നിർമാണം, പ്രവർത്തനം, പരിപാലനം തുടങ്ങിയവയുടെയെല്ലാം ഉത്തരവാദിത്തം സ്വകാര്യ കമ്ബനിക്കായിരിക്കും. കമ്ബനികൾ റെയിൽവേക്ക് നിശ്ചിത തുക നൽകണം.

ഇന്ത്യൻ റെയിൽവേയുടെ ജീവനക്കാരായിരിക്കും ട്രെയിനുകളിൽ സേവനമനുഷ്ഠിക്കുക. ഇന്ത്യൻ റെയിൽവേ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കണം സർവീസ് നടത്തേണ്ടത്.
പദ്ധതിക്കായി സ്വകാര്യ മേഖലയിൽ നിന്ന് 30, 000 കോടിയുടെ നിക്ഷേപം സമാഹരിക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. ഇതിലൂടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുക, യാത്രാസമയം കുറയ്ക്കുക, സുരക്ഷ വർധിപ്പിക്കുക, ലോകനിലവാരത്തിലുള്ള യാത്രാസൗകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തികമാക്കാനാണ് തീരുമാനമെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.