Web Desk

മഹാരാഷ്ട്ര

June 12, 2020, 10:11 am

കോവിഡ് 19: മഹാരാഷ്ട്രയിൽ ഒറ്റ ദിവസം 152 മരണം

Janayugom Online

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 152 പേർ മരിച്ചു. ഇതുവരെ പ്രതിദിനം റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. 3590 പേരാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത്  3607 പേർക്ക്  രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 97,354 ആയി. മുംബൈയിൽ മാത്രം 97 പേർ മരിച്ചു. ധാരാവിയിലും രണ്ടാഴ്ചക്കിടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. മുംബൈയിൽ മാത്രം 22 പോലീസ് ഉദ്യോഗസ്ഥരാണ് മരിച്ചത്.

കോവിഡ് ബാധിച്ച് രാജ്യത്ത് കൂടുതല്‍ പേരും മരിച്ചത് മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. രാജ്യത്ത് 1,46,074 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 1,42,439 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

Eng­lish sum­ma­ry: 152 deaths report­ed in Maharashtra

You may alos like this video: