September 26, 2022 Monday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

കോവിഡ് 19; രാജ്യത്ത് മരിച്ചവരുടെ എണ്ണം1568: ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 3900 പേര്‍ക്ക്

Janayugom Webdesk
ന്യൂ ഡൽഹി
May 5, 2020 10:13 am

ഇന്ത്യയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 1568. 195 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായി വർധിക്കുകയാണ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 3900 പേര്‍ക്കാണ്.
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 46,000 കവിഞ്ഞു. രോഗബാധിതരുടെ ആകെ എണ്ണം 46433 ആയി. 12,727 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജസ്ഥാനില്‍ പുതുതായി 38 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ മരിച്ചു. ഇതോടെ മരണനിരക്ക് 82 ആയി. രോഗബാധിതരുടെ എണ്ണം 3099 ആയി ഉയര്‍ന്നതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.