June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 മരണം, 20 പരിക്ക്

By Janayugom Webdesk
February 13, 2020

ഉത്തർപ്രദേശിൽ ബസ്​ ട്രക്കിലിടിച്ച്​ 16 മരണം. അപകടത്തിൽ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഗ്ര‑ലഖ്നോ എക്​സ്​പ്രസ് വേയിൽ ബുധനാഴ്ച രാത്രി പത്ത്​ മണിയോടെയായിരുന്നു സംഭവം. ദില്ലിയിൽ നിന്ന് ബീഹാറിലെ മോതിഹാരിയിലേക്ക് പോയ ഡബിൾ ഡക്കർ ബസ് നിർത്തിയിട്ട ട്രക്കിന് പിന്നിൽ​ ഇടിക്കുകയായിരുന്നു. ബസ്സിൽ 40ൽപരം യാത്രക്കാരുണ്ടായിരുന്നു.

ട്രക്ക് നിർത്തിയിട്ടിരിക്കുന്നത്​​ ബസ് ഡ്രൈവറുടെ ശ്രദ്ധയിൽപെടാത്തതാണ്​ അപകടത്തിനിടയാക്കിയത്​. എക്സ്പ്രസ് വേയിൽ വെച്ച് ടയർ പൊട്ടിയതിനെ തുടർന്ന് ട്രക്കിന്റെ ഡ്രൈവർ ടയർ മാറ്റുന്നതിനായി വണ്ടി നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈസമയം പിന്നിൽ നിന്ന് വന്ന ബസ് ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പരിക്കേറ്റവരെ ബസ്സിൽ നിന്ന് പുറത്തെടുക്കാൻ മൂന്നു മണിക്കൂറോളം വേണ്ടി വന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ സൈഫായ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അപകടത്തെ തുടർന്ന് ആഗ്ര സോൺ അഡീഷണൽ ഡയറക്ടർ ജനറൽ അജയ് ആനന്ദ്, ഇൻസ്പെക്ടർ ജനറൽ സതീഷ് ഗണേഷ്, എസ്പി ഫിറോസാബാദ് സച്ചിന്ദ്ര പട്ടേൽ, ഡിഎം ഫിറോസാബാദ് ചന്ദ്ര വിജയ് സിംഗ് തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി.

Eng­lish Sum­ma­ry: 16 bus pas­sen­gers killed and 20 injuries in Agra-Luc­know Express­way accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.