Web Desk

ഉദയ്പുര്‍

July 29, 2021, 11:20 am

ഹിമാചല്‍പ്രദേശിലും ജമ്മുവിലും കനത്ത മഴ; മിന്നൽ പ്രളയത്തിൽ 16 മരണം

Janayugom Online

ഹിമാചല്‍പ്രദേശിലും ജമ്മുവിലും കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ പെട്ട് 16 പേർ മരിച്ചു. 21 പേരെ കാണാതായി. ഇവർക്കു വേണ്ടി തിരച്ചിൽ തുടരുന്നു. ജമ്മുവിലെ കിഷ്​ത്​വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തെയാണ് പ്രളയം തകർത്തത്. കൂടാതെ ലഡാക്കിലെ കാർഗിലിൽ രണ്ടിടത്ത് കനത്ത പേമാരിയുണ്ടായി.

ഹിമാചല്‍പ്രദേശില്‍ മണ്ണിടിഞ്ഞ് റോഡുകള്‍ തകർന്നു. ഹിമാചലിൽ 9 പേരുടെ മൃതദേഹം കണ്ടെത്തി. 7 പേരെ കാണാതായി. ഉദയ്പുരിൽ 7 പേരും ചമ്പയിൽ 2 പേരും ആണ് മരിച്ചത്. ഡൽഹിയിൽ നിന്നുള്ള വിനോദസഞ്ചാരിയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനുൾപ്പെടെ കുളു ജില്ലയിൽ 4 പേരെയാണ് കാണാതായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Eng­lish sum­ma­ry: 16 dead after rain fury lash­es hills

You may also like this video: