2020 സാമ്പത്തിക വർഷം ഇന്ത്യയിൽ 16 ലക്ഷം തൊഴിൽ അവസരങ്ങൾ കുറയുമെന്ന് എസ്ബിഐയുടെ പഠനം. സമ്പദ് വ്യവസ്ഥ നേരിടുന്ന തകർച്ച തൊഴിൽ അവസരങ്ങളെ പ്രകടമായി ബാധിക്കുമെന്നും ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും പഠനം സൂചിപ്പിക്കുന്നു. 2019 സാമ്പത്തിക വർഷം ഇന്ത്യയിൽ 90 ലക്ഷം തൊഴിൽ അവസരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 2020 സാമ്പത്തിക വർഷം ഇതിൽ നിന്നും 16ലക്ഷം തൊഴിൽ അവസരങ്ങളാണ് കുറയുന്നത്. ഇത് ലക്ഷക്കണക്കിന് യുവാക്കളെ പ്രകടമായി ബാധിക്കും.
പതിനയ്യായിരം രൂപയിൽ കുറവ് മാസ ശമ്പളം ഉള്ള ജോലികളെല്ലാം കുറഞ്ഞ വരുമാനമുള്ളവയാണെന്ന് എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ കണക്കുകൾ (ഇപിഎഫ്ഒ) വ്യക്തമാക്കുന്നു. അസം, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് റെമിറ്റൻസ് നിരക്കുകൾ കുത്തനെ കുറഞ്ഞതായും പഠനം ചൂണ്ടികാട്ടുന്നു.
വിദേശ തൊഴിലാളികൾ ഇന്ത്യയിലേക്ക് പണം അയക്കുന്നതും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അസം, ബിഹാർ, രാജസ്ഥാൻ, ഒഡിഷ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇതിൽ ഏറ്റവും കൂടുതൽ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.
English summary: 16 lakh job opportunities to be cut this year says SBI
you may also like this video