വെള്ളപ്പൊക്കം; 16 കുടുംബങ്ങളെ ക്യാമ്പിലേക്കു മാറ്റി

Web Desk
Posted on July 19, 2019, 9:46 pm

ഫറോക്ക്: നല്ലളം അരീക്കാട് പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ബാധിച്ച 16 കുടുംബങ്ങളെ നല്ലളം എയുപി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ജയന്തി റോഡ്, വെള്ളത്തുംപാടം, മാങ്കുനിപ്പാടം, പാടം ബസാര്‍, പുല്ലൂന്നി, മാങ്കുനിത്തോട് പ്രദേശങ്ങളിലെ ഇരുന്നൂറ്റി അമ്പതില്‍ പരം വിടുകളില്‍ വെള്ളം കയറി. അശാസ്ത്രിയ രീതിയില്‍ നിര്‍മ്മിച്ച കനാലാണ് വെള്ളപൊക്കത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ കെ എം റഫീഖ്, എം കുഞ്ഞാമുട്ടി, വില്ലേജ് ഓഫീസര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ക്യാമ്പും വെള്ളം കയറിയ പ്രദേശവും സന്ദര്‍ശിച്ചു. നല്ലളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ: ആരതി, ചെറുവണ്ണൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോ: ദിപക് ഇവര്‍ ക്യാമ്പിലെ രോഗികളെ പരിശോധിച്ചു.