April 1, 2023 Saturday

Related news

March 29, 2023
March 2, 2023
December 7, 2022
November 17, 2022
September 22, 2022
September 4, 2022
September 4, 2022
July 24, 2022
July 15, 2022
July 13, 2022

നവജാത ശിശുവിനെ തറയിലെറിഞ്ഞ് കൊലപ്പെടുത്തി പതിനാറുകാരി

Janayugom Webdesk
ഗോരഖ്പൂർ
February 24, 2020 11:55 am

ലൈംഗികാതിക്രമത്തെ തുടർന്ന് ഗർഭിണിയായ പതിനാറുകാരി നവജാത ശിശുവിനെ കൊലപ്പെടുത്തി. ജനിച്ചയുടൻ തന്നെ കുഞ്ഞിനെ തറയിലിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു വെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി.ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം.പെൺകുട്ടിയുടെ അമ്മയുടെ സഹായത്തോടെയാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചതെന്നും പൊലീസിനോട് പറഞ്ഞു.

പെൺകുട്ടി ജോലിയ്ക്ക് നിന്ന് വീട്ടിലെ മുപ്പതു വയസ്സുകാരനാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. യുവാവിന്റെ ഭീഷണിയെ തുടർന്നാണ് പെൺകുട്ടിയുടെ കുടുംബം പരാതി നൽകാതെ ഇരുന്നതെന്നും പൊലീസ് വ്യക്തമാക്കി. ജനുവരി 31ന് അഴുകിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെയും അമ്മയെയും പൊലീസ് ചോദ്യം ചെയ്യുകയും ഇവർ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.പെൺകുട്ടിയ്ക്കും അമ്മയ്ക്കും എതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ ജുവനൈൽ ഹോമിലും അമ്മയെ ജില്ലാ ജയിലിലും പ്രവേശിപ്പിച്ചു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ പോസ്കോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇയാൾക്കായി തിരച്ചിൽ നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY: 16 year girl killed new born baby

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.