Web Desk

കമ്പംമെട്ട്

January 05, 2021, 10:31 am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 16 കാരന്‍ അറസ്റ്റില്‍

Janayugom Online

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പീഡിപ്പിച്ച 16 കാരന്‍ അറസ്റ്റില്‍. ഇടുക്കി കമ്പംമെട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തുവന്നത് . പെണ്‍കുട്ടിയുടെ ബന്ധുവും അയല്‍വാസിയുമാണ്    ഇയാള്‍.

ഓണ്‍ലൈന്‍ പഠനത്തിനായി പെണ്‍കുട്ടിക്ക് വീട്ടുകാര്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഈ ഫോണിലൂടെയാണ് 16 കാരന്‍ പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തിയത് പിന്നീട് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു. ഇതിനു ശേഷം  പീഡനത്തിനിരയാക്കുകയായിരുന്നു. മാസങ്ങളായി പീഡനം തുടര്‍ന്നതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു . തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് രണ്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ആശുപത്രിയില്‍ നിന്നും അറിയിച്ചതനുസരിച്ച് പൊലീസ് കേസെടുത്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്തതോടെയാണ് ബന്ധുവായ അയല്‍വാസിയാണ് പീഡിപ്പിച്ചതെന്ന് മനസിലായത്.  പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

eng­lish sum­ma­ry : 16-year-old arrest­ed for molest­ing minor girl

you may also like this video