20 February 2026, Friday

Related news

February 20, 2026
February 20, 2026
February 20, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഓടികൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും 16കാരൻ തെറിച്ചു വീണു

Janayugom Webdesk
പത്തനംതിട്ട
February 20, 2026 8:06 pm

ഓടികൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും സ്കൂൾ വിദ്യാർത്ഥി റോഡിലേക്ക് വീണു. തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ബ്ലെസ്സൻ ബൈജുവാണ് തെറിച്ചുവീണത്. വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

ഇന്ന് വൈകുന്നേരം 4.30 തോടെ എം സി റോഡിൽ കുറ്റൂർ ജംങ്ഷന് സമീപമായിരുന്നു അപകടമുണ്ടായത്. സ്കൂളിൽ നിന്നും ബസിൽ വീട്ടിലേക്ക് മടങ്ങവേ വാഹനത്തിന്റെ വാതിൽ തുറന്ന് ബ്ലസ്സൻ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. വിദ്യാർത്ഥി വീണെങ്കിലും ഡ്രൈവർ സംഭവം അറിഞ്ഞിരുന്നില്ല. പിന്നീട് ബസിലെ മറ്റ് യാത്രക്കാർ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് 200 മീറ്റർ ദൂരം പിന്നിട്ട ബസ് നിർത്തുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.