19 April 2024, Friday

Related news

April 15, 2024
April 7, 2024
April 5, 2024
April 4, 2024
April 3, 2024
March 28, 2024
March 21, 2024
March 21, 2024
March 20, 2024
March 18, 2024

ട്രെയിനിൽ 16കാരിക്ക് നേരെ അതിക്രമം

Janayugom Webdesk
June 26, 2022 1:15 pm

ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത 16കാരിക്ക് നേരെ അതിക്രമം. പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ റയിൽവേ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി ഗുരുവായൂർ എക്സ്പ്രസ്സിലാണ് സംഭവം. എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂർ സ്വദേശികൾക്കാണ് ദുരനുഭവം ഉണ്ടായത്. ഗാർഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ ഉടനടി അറിയിച്ചില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

അതിക്രമം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന ആറോളം പേർ ചേർന്നാണ് അതിക്രമം കാട്ടിയതെന്നാണ് പരാതിയിൽ പറയുന്നത്. ഇവരെ തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശിക്ക് മർദ്ദനമേറ്റു.

Eng­lish summary;16-year-old girl assault­ed on train

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.