24 May 2025, Saturday
KSFE Galaxy Chits Banner 2

Related news

May 13, 2025
April 29, 2025
April 25, 2025
April 17, 2025
April 17, 2025
April 3, 2025
April 1, 2025
March 28, 2025
March 17, 2025
March 16, 2025

യുപിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; 35 പേർ കസ്റ്റഡിയിൽ

Janayugom Webdesk
ലഖ്നൗ
November 18, 2021 3:07 pm

ഉത്തർപ്രദേശിലെ പിലിബിത്തിയിൽ 16 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സംഭവത്തിൽ 35 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 12 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

ശനിയാഴ്ചയാണ് ബർഖേര പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 വയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. സ്‌കൂളിൽ പോയ കുട്ടിയുടെ മൃതദേഹം രാത്രി 11 മണിയോടെ അർധനഗ്നമായ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം ബിയർ കുപ്പികളും കണ്ടെത്തിയിരുന്നു.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. പൊലീസിന്റെ അലംഭാവമാണ് ഇത്തരത്തിലുള്ള സംഭവം യുപിയിൽ ആവർത്തിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

eng­lish summary:16-year-old girl gang-raped to death in UP; 35 peo­ple in custody

you may also like this video

Kerala State - Students Savings Scheme

TOP NEWS

May 24, 2025
May 24, 2025
May 23, 2025
May 23, 2025
May 23, 2025
May 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.