16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 7, 2025
March 4, 2025
February 20, 2025
February 19, 2025
February 16, 2025
February 15, 2025
December 14, 2024
November 16, 2024
October 27, 2024
September 29, 2024

പതിനാറുകാരിയുടെ അണ്ഡം വില്‍പ്പന നടത്തി; തമിഴ്നാട്ടിലെ നാല് ആശുപത്രികള്‍ പൂട്ടാന്‍ ഉത്തരവ്

Janayugom Webdesk
July 15, 2022 10:54 am

തമിഴ്നാട്ടിലെ നാല് ആശുപത്രികള്‍ പൂട്ടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. പതിനാറുകാരിയുടെ അണ്ഡം വില്‍പ്പന നടത്തിയ സംഭവത്തില്‍ ഇ റോഡ്, പെരുന്തുറെ, ഹൊസൂര്‍, സേലം എന്നിവിടങ്ങളിലെ ആശുപത്രികളാണ് അടച്ചുപൂട്ടുന്നത്. ആശുപത്രികള്‍ പൂട്ടാന്‍ രണ്ടാഴ്ച അനുവദിച്ചു. എട്ടു തവണ പെണ്‍കുട്ടിയുടെ അണ്ഡം വില്‍പ്പന നടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ അമ്മ നിര്‍ബന്ധിച്ച് അണ്ഡം ദാനം ചെയ്യിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് കാണിക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കി. പെണ്‍കുട്ടിയുടെ അമ്മ, അമ്മയുടെ കാമുകന്‍, ഇടനിലക്കാരിയായ സ്ത്രീ എന്നിവരെ അറസ്റ്റുചെയ്തു. ആശുപത്രികള്‍ക്കെതിരെ 50 ലക്ഷം രൂപവരെ പിഴയീടാക്കുമെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ പറഞ്ഞു. കുറ്റക്കാരായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 10 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഒരു കുട്ടിയുള്ള 21- മുതല്‍ 35 വരെ പ്രായത്തിലുള്ള വിവാഹിതരായ സ്ത്രീകള്‍ക്കു മാത്രമേ അണ്ഡം ദാനംചെയ്യാന്‍ അനുവാദമുള്ളൂ, അതും ഒരിക്കല്‍മാത്രം. അണ്ഡം വില്‍പ്പന നടത്തിയെന്ന വിവരം ജൂണ്‍ ഒന്നിനാണ് പുറത്തറിയുന്നത്. തിരുവനന്തപുരത്തെയും ആന്ധപ്രദേശിലെയും രണ്ട് സ്വകാര്യ ആശുപത്രിയും പങ്കാളികളായതായി സംശയമുണ്ട്. പെരുന്തുറെയിലെ ആശുപത്രിയില്‍ ശേഖരിച്ച അണ്ഡം തിരുവനന്തപുരത്തെയും തിരുപ്പതിയിലെയും ആശുപത്രികള്‍ക്ക് കൈമാറിയെന്ന് പ്രതികള്‍ മൊഴിനല്‍കിയിട്ടുണ്ട്.

Eng­lish sum­ma­ry; 16-year-old’s eggs sold; Order to close four hos­pi­tals in Tamil Nadu

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.