തമിഴകത്തിൻ്റെ ഇളയ ദളപതി വിജയ്യുടെ കരിയറിനെ തന്നെ മാറ്റിമറിച്ച ചിത്രമാണ് ഗില്ലി. ഇന്നും ആ ചിത്രം നമ്മുടെയെല്ലാം മനസ്സിൽ ഒരു ആവേശമാണ്. ഒരു റൊമാൻസ് ഹീറോ പരിവേഷം അണിഞ്ഞിരുന്ന വിജയ്ക്ക് ഒരു മാസ് ഹീറോ മേക്കോവർ നൽകിയ ചിത്രമാണ് ഗില്ലി. തമിഴ്നാട്ടിലെ സൂപ്പർ സ്റ്റാറുകളുടെ പേരിൽ നിലനിന്നിരുന്ന പല റെക്കോർഡുകളും ഈ ഒരു ഒറ്റ ചിത്രം കൊണ്ട് വിജയ്യുടെ പേരിലായി. സംവിധായകൻ ധരണിയുടെ മികവിൽ അണിയിച്ചൊരുക്കിയ ഈ ചിത്രം തമിഴ്നാട്ടിലെ സർവ്വ റെക്കോർഡുകളും തകർത്തെറിഞ്ഞുകൊണ്ടാണ് ഇൻഡസ്ട്രി ഹിറ്റായായി മാറിയത്.
50 കോടി കളക്ഷൻ മാർക്ക് നേടുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ഗില്ലി. ഏറ്റവും കൂടുതൽ കാലം മധുര സിറ്റിയിൽ പ്രദർശിപ്പിക്കപ്പെട്ട തമിഴ് സിനിമ എംജിആർ നായകനായ ഉലകം ചുറ്റും വലിബന് ആയിരുന്നു. ഗില്ലിയുടെ റിലീസിന് ശേഷം ആ റെക്കോർഡും വിജയ്യുടെ പേരിലായി. തന്റെ ഇരുപത്തിയൊമ്പതാം വയസിലാണ് വിജയ് ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്. ഗില്ലി എന്ന ചിത്രത്തിലൂടെ തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ പടയപ്പയുടെ റെക്കോർഡും വിജയ് സ്വന്തമാക്കി. റിലീസ് ചെയ്ത 16 വർഷങ്ങൾക്കിപ്പുറവും ആദ്യ കാഴ്ചയിൽ ലഭിക്കുന്ന അതേ അനുഭവം ഇപ്പോഴും ഈ ചിത്രം നമ്മുക്ക് നൽകുന്നുണ്ട്.
ENGLISH SUMMARY: 16 years of thamil film gilli
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.