Web Desk

തൊടുപുഴ

March 30, 2020, 8:41 pm

ലോക്ക് ഡൗൺ ലംഘനം: ഇടുക്കിയില്‍ ഇന്ന് രജിസ്റ്റർ ചെയ്തത് 165 കേസുകൾ

Janayugom Online

ലോക്ക് ഡൗണിന്റെ ആറാം ദിനമായ ഇന്ന് അധികൃതരുടെ നിർദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ 165 കേസുകൾ രജിസ്റ്റർ ചെയ്തു. 44 വാഹനങ്ങൾ പിടിച്ചെടുത്തു. തൊടുപുഴയിലും മൂന്നാറിലും 27 കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്.

കരിമണ്ണൂർ- എട്ട്, കരിങ്കുന്നം-രണ്ട്, മുട്ടം- ഒന്ന്, കാഞ്ഞാർ- ഏഴ്, കാളിയാർ- 10, കുളമാവ്-നാല്, പെരുവന്താനം- നാല്, വാഗമൺ- 12, വണ്ടിപ്പെരിയാർ- ആറ്, കുമളി- അഞ്ച്, ഉപ്പുതറ- അഞ്ച്, കട്ടപ്പന- 11, വണ്ടൻമേട്- രണ്ട്, മറയൂർ- നാല്, മൂന്നാർ- 27, ദേവികുളം- രണ്ട്, ഉടുമ്പഞ്ചോല- ഒന്ന്, നെടുങ്കണ്ടം- ഒന്ന്, അടിമാലി- എട്ട്, വെള്ളത്തൂവൽ- മൂന്ന്, ശാന്തൻപാറ‑രണ്ട്, ഇടുക്കി- അഞ്ച്, തങ്കമണി- ഒന്ന്, മുരിക്കാശേരി- ആറ്, കഞ്ഞിക്കുഴി- ഒന്ന് എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Eng­lish Sum­ma­ry; 165 cas­es reg­is­tered for lock down vio­la­tions in iduk­ki district

YOU MAY ALSO LIKE THIS VIDEO