മൈസൂരിൽ കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധത്തിൽ ‘കശ്മീരിനെ മോചിപ്പിക്കുക’ എന്ന പ്ലക്കാർഡ് പിടിച്ചതിനെ തുടർന്ന് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നളിനി ബാലകുമാറിന് വേണ്ടി ഹാജരാകാൻ സംസ്ഥാനത്തെ 169 അഭിഭാഷകർ. നളിനിക്കുവേണ്ടി കോടതിയിൽ ഹാജരാകില്ലെന്ന മൈസൂർ ബാർ അസോസിയേഷൻ തീരുമാനത്തിന് പിന്നാലെയാണ് മുതിർന്ന അഭിഭാഷകർ ഉൾപ്പെടെ 169 പേർ നളിനിക്കായി വക്കാലത്ത് ഒപ്പിട്ടിരിക്കുന്നത്. മുൻ പിന്നാക്ക വിഭാഗ കമ്മിഷൻ ചെയർമാൻ സി എസ് ദ്വാരകാനാഥ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകർ ഇതിൽ ഉൾപ്പെടുന്നു.
രാജ്യത്തെ എല്ലാ പൗരന്മാര്ക്കും കോടതിയിൽ നിയമസഹായം ലഭിക്കുക എന്നത് മൗലികാവകാശമാണെന്നും മൈസുരു ബാർ അസോസിയേഷന്റെ തീരുമാനം പക്ഷപാതപരമാണെന്നും ദ്വാരകാനാഥ് പ്രതികരിച്ചു. അതേസമയം നളിനിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24 ലേക്ക് അഡീഷണൽ സെഷൻസ് കോടതി മാറ്റിവച്ചു. നേരത്തെ നളിനിക്ക് കോടതി കടുത്ത ഉപാധികളോടെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ജെഎൻയുവിലെ വിദ്യാർത്ഥികൾക്കെതിരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ജനുവരി എട്ടിന് മൈസൂരുവിൽ നടന്ന പ്രതിഷേധത്തിലാണ് നളിനി കശ്മീരിനെ സ്വതന്ത്രമാക്കുക എന്ന പ്ലക്കാർഡ് ഉയർത്തിയത്. തുടർന്ന് ഇവർക്കെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസ് എടുത്തിരുന്നു. മൈസൂർ സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിയാണ് നളിനി. വീഡിയോ ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞതിനെ തുടർന്ന് പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
English Summary: 169 lawyers to appear in court on behalf of Nalini the free kashmeeri banan holder nalini
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.