Web Desk

ഭുവനേശ്വര്‍

June 22, 2020, 1:30 pm

‘ടൈഫോയിഡ് മേരി ആവര്‍ത്തിക്കുന്നോ?’ ക്വാറന്റൈൻ ലംഘിച്ച സ്ത്രീ വഴി രോഗം ബാധിച്ചത് 17 പേര്‍ക്ക്

Janayugom Online

ക്വാറന്റൈനില്‍ ഇരിക്കാൻ നിര്‍ദ്ദേശിച്ച ആള്‍ ആഘോഷപരിപാടികളില്‍ പങ്കെടുത്തത് വഴി രോഗം പകര്‍ന്നത് 17 പേര്‍ക്ക്. ഒഡീഷയിലെ ജാര്‍സുഗുഡയില്‍ ജൂണ്‍ 20 വരെ രോഗം സ്ഥിരീകരിച്ച 25 പേരില്‍ മൂന്ന് കുടുംബങ്ങളില്‍പ്പെട്ട 17 പേര്‍ ഉണ്ട്. ഇവര്‍ രണ്ടാഴ്ചയിക്കിടെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നതായാണ് വിവരം.

കണ്ടെയ്ൻമെന്റ് സോണില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഇവര്‍ മകന്റെ പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുകയും അയല്‍വാസികള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കൂടാതെ സമീപപ്രദേശത്ത് നടന്ന ഒരു വിവാഹവാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ രണ്ട് ആഘോഷങ്ങളിലും പങ്കെടുത്ത 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജൂണ്‍ പതിന്നാലിനാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് ഭര്‍ത്താവിനും മകനുമൊപ്പം ഇവര്‍ മടങ്ങിയെത്തിയത്. ഇവര്‍ക്ക് പതിന്നാല് ദിവസത്തെ ക്വറന്റൈനും നിശ്ചയിച്ചിരുന്നു. ബ്രജ് രാജ് നഗറിലെ ബന്ധു വീട്ടില്‍ ക്വാറന്റൈനില്‍ കഴിയവേയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

ഇവരില്‍ നിന്നാണ് കോവിഡ് മറ്റ് 17 പേര്‍ക്കും ബാധിച്ചതെന്ന നിഗമനത്തിലാണ് അധികൃതര്‍ എന്നാണ് ജാര്‍സുഗുഡ ജില്ലാ കളക്ടര്‍ സരോജ് കുമാര്‍ സമാല്‍ അറിയിച്ചത്. ആഘോഷപരിപാടികളില്‍ പങ്കെടുത്തവര്‍ക്കെതിരെയും സംഘടിപ്പിച്ചവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

you may also like this video;