മുംബൈയില്‍ കനത്ത മഴ; വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടു

Web Desk
Posted on July 27, 2019, 10:44 am

മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴമൂലം മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ തടസ്സപ്പെട്ടു. മുംബൈ വിമാനത്താവളത്തില്‍ നിന്നുമുള്ള 17 വിമാന സര്‍വീസുകള്‍ സമീപത്തെ വിമാനത്താവളങ്ങളിലേക്കു വഴി തിരിച്ചുവിട്ടു. താഴ്ന്ന പ്രദേശങ്ങളായ സയണ്‍, കുര്‍ള, ദാദര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

മറ്റു സര്‍വ്വീസുകള്‍ ഒരു മണിക്കൂര്‍ വൈകി. കുര്‍ളഫതാനെ റൂട്ടില്‍ കല്യാണില്‍ നിന്നും കജ്‌റത് വരെയുള്ള ലോക്കല്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചതായി സെന്‍ട്രല്‍ റയില്‍വേ അധികൃതര്‍ അറിയിച്ചു. പൂനെ, മുംബൈ, താനെ, പാല്‍ഘര്‍ എന്നിവടങ്ങളില്‍ ഇന്നും കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

You May Also Like This: