കോഴിക്കോട് 17 അതിഥി തൊഴിലാളികള്‍ക്ക് കൂടി കോവിഡ്

Web Desk

കോഴിക്കോട്

Posted on August 12, 2020, 8:24 pm

കോഴിക്കോട് ജില്ലയിൽ 17 അതിഥി തൊഴിലാളികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ 53 അതിഥി തൊഴിലാളികള്‍ രോഗ ബാധിതരായി. കോർപ്പറേഷൻ പരിധിയില്‍ നിന്നുള്ളവരാണ് രോഗം സ്ഥിരീകരിച്ച തൊഴിലാളികൾ.

ജില്ലയില്‍ ഇന്ന് 93 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചു. 64 പേർ സമ്പർക്കരോഗികളാണ്. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. 122 പേർ ഇന്ന് രോഗമുക്തി. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 19 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയിൽ പരിശോധിച്ച സ്രവ സാംപിളുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ മാത്രം 3884 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചു. ആകെ 101184 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 95266 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 92701 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളിൽ 5918 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

പുതുതായി വന്ന 235 പേർ ഉൾപ്പെടെ ആകെ 3230 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 613 പേർ കോവിഡ് കെയർ സെന്ററുകളിലും, 2577 പേർ വീടുകളിലും, 40പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ
നിരീക്ഷണത്തിലുള്ളവരിൽ 26 പേർ ഗർഭിണികളാണ്. ഇതുവരെ 28575 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.

Eng­lish sum­ma­ry: 17 guest work­ers test­ed covid pos­i­tive
You may also like this video: