കെ രംഗനാഥ്

ദുബായ്

March 22, 2020, 10:30 pm

ഗള്‍ഫില്‍ 17 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

Janayugom Online

കോവിഡ് ആക്രമണവും എണ്ണവിലത്തകര്‍ച്ചയും മൂലം ഗള്‍ഫ് മേഖലയില്‍ മാത്രം 17 ലക്ഷം പേരുടെ തൊഴില്‍ നഷ്ടമാകും. ഗള്‍ഫ് മേഖലയടക്കമുള്ള അറബി രാജ്യങ്ങളില്‍ മൊത്തം 17 ലക്ഷം പേരാണ് തൊഴില്‍രഹിതരാകുക. പശ്ചിമേഷ്യയെസംബന്ധിച്ച യുഎന്‍ സാമ്പത്തിക കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് ആശങ്ക പടര്‍ത്തുന്ന ഈ മുന്നറിയിപ്പുള്ളത്.

ഈ മേഖലയിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും എണ്ണ സമ്പദ്‌വ്യവസ്ഥകളായതിനാല്‍ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നിപതിക്കുന്നതിനിടെയാണ് കൊറോണയുടെ ആക്രമണവും ഐക്യരാഷ്ട്രസഭാ കമ്മിഷന്റെ ഈ മുന്നറിയിപ്പ് ഗള്‍ഫ് മേഖലയിലും ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ പ്രവാസികളിലാണ് ഞെട്ടല്‍ ഉളവാക്കിയിരിക്കുന്നത്.

അറബ് രാജ്യങ്ങളുടെ സമ്പത്തില്‍ 3.14 ലക്ഷം കോടി രൂപയാകും ഇതുമൂലം ഈ വര്‍ഷം ഒലിച്ചുപോകുക. എണ്ണവില ജൂണ്‍ ആകുമ്പോഴേക്കും ബാരലിന് 20 ഡോളറിലേക്കു കൂപ്പുകുത്തുമെന്നാണ് പ്രവചനം. കൊറോണയെത്തുടര്‍ന്ന് അടച്ചുപൂട്ടപ്പെട്ട നിലയിലായ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതീക്ഷിച്ചതിലും മൂമ്പുതന്നെ പിരിച്ചുവിടലുകളുടെ വേലിയേറ്റം തുടങ്ങിക്കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ദശലക്ഷങ്ങള്‍ ജോലിചെയ്യുന്ന നിര്‍മ്മാണ മേഖലയടക്കമുള്ള തൊഴില്‍രംഗം ലോക്കൗട്ടിലേക്കും ലേ ഓഫിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്നു. കൊറോണമൂലം ലോക്കൗട്ടുകളും ലേ ഓഫുകളും തൊഴില്‍ നഷ്ടവും വ്യാപകമാവുമെന്ന് മൂന്നാഴ്ച മുമ്പ് ‘ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

YOU MAY ALSO LIKE THIS VIDEO