വർക്കലയിൽ കൊറോണ ബാധിതനായ ഇറ്റാലിയൻ സ്വദേശിയുമായി ഇടപഴകിയവരുടെ പരിശോധനാ ഫലം പുറത്തു വന്നു. ഇറ്റാലിയൻ സ്വദേശിയുമായി നേരിട്ട് ഇടപഴകിയ 17 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. 30 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇറ്റാലിയന്‍ സ്വദേശി നേരിട്ട് ഇടപഴകിയ 100ല്‍ അധികം പേരാണ് വര്‍ക്കലയില്‍ നിരീക്ഷണത്തിലുള്ളത്. ഇറ്റാലിയൻ പൗരനുമായി സമ്പർക്കമുണ്ടായിരുന്ന കൂടുതൽ പേരെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണ്.
അതേസമയം പത്തനംതിട്ടയിൽ കൊറോണ നിരീക്ഷണത്തിലായിരുന്ന ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കലബുർഗിയിൽ നിന്നെത്തിയ മൂന്ന് വിദ്യാർത്ഥികൾ പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ കനത്ത ജാഗ്രതയാണ്. രണ്ടാഴ്ചത്തേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതമായെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മതപരമായ ചടങ്ങുകളിൽ 10 പേരിൽ അധികം പങ്കെടുക്കരുതെന്ന് എല്ലാ മത നേതാക്കളോടും ആവശ്യപ്പെട്ടതായി കലക്ടർ പിബി നൂഹ് പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എങ്കിലും ജാഗ്രത തുടരാൻ നിർദ്ദേശം നൽകി. 18,011 പേർ നിരീക്ഷണത്തിലാണ്. 17743 പേർ വീടുകളിലും 268 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇന്ന് 5372 പേർ നിരിക്ഷണത്തിലായി. 65 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2467 സാമ്പിളുകളിൽ 1807 പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്. 4353 പേരെ രോഗബാധ ഇല്ലെന്ന് കണ്ട് നിരീക്ഷണത്തിൽ നിന്നൊഴിവാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
English Summary; 17 people corona virus result are negative
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.