Web Desk

തിരുവനന്തപുരം

August 25, 2020, 8:43 pm

276 കോടി രൂപയുടെ 17 പദ്ധതികള്‍ നാടിന് സമർപ്പിക്കുന്നു

Janayugom Online

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും ആരംഭിക്കുന്നതുമായ 276 കോടി രൂപയുടെ 17 പദ്ധതികള്‍ നാടിന് സമർപ്പിക്കുന്നു. ധര്‍മ്മടം മണ്‌ഡലത്തിലെ കോളാട്‌ പാലത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിച്ചു. ഇതോടൊപ്പം ഇടുക്കി ജില്ലയിലെ പ്രകാശ്‌ — കരിക്കന്‍മേട്‌ — ഉപ്പുതോട്‌ റോഡ്‌ , കൊല്ലം ജില്ലയിലെ മുക്കാട്ട്‌ പള്ളി — ഫാത്തിമ ഐലന്റ്‌ — അരുളപ്പന്‍തുരുത്ത്‌ പാലം , തിരുവനന്തപുരം ജില്ലയിലെ തോമ്പാമൂട്‌ — മൂന്നാനമൊഴി റോഡിലെ മീന്‍മൂട്‌ പാലം , മൈലാട്ട്‌മുഴി പാലം , മലയോര ഹൈവേ — കള്ളിക്കാട്‌ — പാറശ്ശാല റോഡിന്റെ ഒന്നാം ഘട്ടം, എറണാകുളം ജില്ലയിലെ മേക്കടമ്പ്‌ — മഴുവന്നൂര്‍ റോഡ്‌ , മുവാറ്റുപുഴ — കാക്കനാട്‌ റോഡ്‌ , മുവാറ്റുപുഴ — കാക്കനാട്‌ റോഡിലെ നെല്ലാട്‌ മുതല്‍ വിട്ടൂര്‍ വരെയുള്ള റോഡ്‌ എന്നിവയുടെ നിര്‍മ്മാണോദ്‌ഘാടനവും നടന്നു. 

കൊല്ലം ജില്ലയിലെ പട്ടാഴി — പിടവൂര്‍ റോഡ്‌, ദേശീയപാത 66 ലെ കരുനാഗപ്പള്ളി ടൗണ്‍, ചങ്ങന്‍കുളങ്ങര എന്നീ സ്ഥലങ്ങള്‍ അപകടരഹിതമാക്കുന്ന പ്രവൃത്തി , അയലറ — എറണൂര്‍കരിക്കം — മണലില്‍ റോഡ്‌ , ഏരൂര്‍ — ഇടമണ്‍ റോഡ്‌ ഒന്നാം ഘട്ടം, ചെങ്ങമനാട്‌ — കടയ്‌ക്കല്‍ റോഡ്‌, തിരുവനന്തപുരം ജില്ലയിലെ കളത്രമുക്ക്‌ — വെള്ളല്ലൂര്‍ റോഡ് എന്നീ പ്രവൃത്തികള്‍ നാടിന്‌ സമര്‍പ്പിച്ചതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. 

ഇന്ന്‌ വയനാട്‌ ജില്ലയിലെ കരിങ്കുറ്റി — പൂളക്കര — മണിയന്‍കോട്‌ — കല്‍പ്പറ്റ റോഡ്‌ , ചീക്കള്ളൂര്‍ പാലം അപ്രോച്ച്‌ റോഡ്‌, കൂടേത്തുമ്മല്‍ — മേച്ചേരി — പനമരം റോഡ്‌, സുല്‍ത്താന്‍ബത്തേരി- നൂല്‍പ്പുഴ റോഡ്, മീനങ്ങാടി — കുമ്പളേരി — അമ്പലവയല്‍ റോഡ്‌ , വടുവന്‍ചാല്‍ — കോളകപ്പാറ റോഡ്‌ , തൃശൂര്‍ ജില്ലയിലെ ചാവക്കാട്‌ — വടക്കാന്‍ചേരി റോഡ്‌ , മ്യൂസിയം — മുക്കാട്ടുകര — മണ്ണൂത്തി റോഡ്‌ , കോവിലകത്തുംപാടം റോഡ്‌ , മുരിങ്ങൂര്‍ — ഏഴാറ്റുമുഖം റോഡ്‌ , നവീകരിച്ച ചാലക്കുടി റസ്റ്റ്‌ ഹൗസ്‌, മലപ്പുറം ജില്ലയിലെ കര്‍മ്മ പാലം , കുണ്ടുകടവ്‌ ജംഗ്‌ഷന്‍ നവീകരണം എന്നീ പദ്ധതികള്‍ നാടിന്‌ സമര്‍പ്പിക്കും. ഇതോടൊപ്പം കണ്ണൂര്‍ ജില്ലയിലെ കീഴത്തൂര്‍ പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. കോവിഡ്‌ മാനദണ്‌ഡങ്ങള്‍ പാലിച്ച്‌ ഓണ്‍ലൈനായാണ്‌ ഉദ്‌ഘാടനങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ENGLISH SUMMARY:17 projects worth ‘276 crore are being sub­mit­ted to kerala
You may also like this video