Web Desk

കൊച്ചി

January 25, 2021, 11:06 am

കളമശ്ശേരിയിൽ പതിനെഴുകാരനെ മർദ്ദിച്ച സംഘത്തിലെ ഒരു കുട്ടി ആത്മഹത്യ ചെയ്തു

Janayugom Online

എറണാകുളം കളമശ്ശേരിയിൽ പതിനെഴുകാരനെ മർദ്ദിച്ച സംഘത്തിലെ കുട്ടികളിൽ ഒരാൾ ആത്മഹത്യ ചെയ്തു. ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17കാരനാണ് ആത്മഹത്യ ചെയ്തത്. ഏഴംഗ സംഘമാണ് 17കാരനെ ക്രൂരമായി മർദ്ദിച്ചത്. ഇവരിൽ മരിച്ച കുട്ടിയടക്കം ആറ് പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുള്ളൂ. 

കൂട്ടുകാരുടെ ക്രൂരതയെക്കുറിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് പതിനേഴുകാരൻ തുറന്നു പറയാൻ തയ്യാറായത്. സംഭവത്തിൽ ഉൾപ്പെട്ട ഏഴു പേരിൽ നാലു പേരെ കളമശ്ശേരി പൊലീസ് മാതാപിതാക്കൾക്കൊപ്പം വിളിച്ചു വരുത്തിയിരുന്നു.

പ്രായപൂർത്തിയാകാത്തതിനാൽ ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു. ഇവരുടെ മൊഴിയിൽ നിന്നാണ് പതിനെട്ടു വയസ്സുകാരനായ അഖിൽ വർഗിസിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പിന്നീട് അഖിലിനെ അറസ്റ്റ് ചെയ്ത പൊലീസ്, ജാമ്യത്തില്‍ വിട്ടിരുന്നു.

Eng­lish sum­ma­ry: Accused child com­mit­ed suicide
You may also like this video: