June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണം; ബന്ധുവായ പതിനേഴുകാരന്‍ അറസ്റ്റില്‍

By Janayugom Webdesk
March 17, 2020

പാലക്കാട് മുതലമട മൂച്ചങ്കുണ്ട് മൊണ്ടിപതി കോളനിയിലെ 17 കാരി ആദിവാസി വിദ്യാർത്ഥിനിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവായ പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ലൈംഗികപീഡനം നടത്തിയശേഷം കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

പ്രണയം നടിച്ച് ലൈംഗികപീഡനം നടത്തിയതിനു ശേഷമായിരുന്നു പെൺകുട്ടിയെ കൊന്നത്. ആധാര്‍രേഖകളനുസരിച്ച് 18 വയസ്സുതികയാന്‍ രണ്ടുമാസംമാത്രമാണ് പിടിയിലായ 17 നുകരാനുള്ളത്. കഴിഞ്ഞ ബുധനാഴ്ച രാത്രിമുതൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കാണാതെയായത്. ശനിയാഴ്ചയാണ് വീട്ടിൽ നിന്ന് 250 മീറ്റർ അകലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടിയുടെ അമ്മയും സഹോദരിയും വീട്ടിലില്ലാത്ത സമയത്ത് പെൺകുട്ടിയെ കൂട്ടികൊണ്ടു പോയി തൊട്ടടുത്തുള്ള തോട്ടത്തിൽ വെച്ച് പ്രതി ബലാത്സംഘം ചെയ്യുകയായിരുന്നു. ഇതിനു ശേഷം കിണറില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് പോലീസ് പറയുന്നു.

ഞായറാഴ്ച തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെള്ളം ശ്വാസകോശത്തിലും മറ്റും കയറിയതാണ് മരണകാരണമെന്ന് തെളിഞ്ഞിരുന്നു. പെണ്‍കുട്ടിക്ക് മര്‍ദനമേറ്റതായും ലൈംഗികപീഡനം നടന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY: 17 year boy raped and killed plus one student

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.