കാമുകിയുടെ മുറിയിൽക്കയറിയ 17കാരനെ വീട്ടുകാർ തല്ലിക്കൊന്നു

Web Desk
Posted on October 19, 2019, 9:43 pm

ഗുജറാത്ത്: പ്ലസ്ടു വിദ്യാര്‍ത്ഥിയായ 17കാരനെ കാമുകിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ത്രിപുരയിലെ ഗോമതി ജില്ലയിൽ കഴിഞ്ഞ ദിവസമാ സംഭവം. റിപന്‍ സര്‍ക്കാര്‍ എന്നയാളാ കൊല്ലപ്പെട്ടത്.

തന്റെ കാമുകിയായ പെണ്‍കുട്ടിയെ കാണാനെത്തിയതായിരുന്നു റിപൻ. ഇതിനിടെ ഒരു സംഘം വീട്ടിനകത്ത് കയറുകയും റിപനെ മുറിയിൽ നിന്ന് പിടികൂടുകയും ആയിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരില്‍ ഒരാള്‍ റിപന്റെ അമ്മാവനായ പ്രഫുല്‍ സര്‍ക്കാറിനെ വിവരമറിയിച്ചു. ഇദ്ദേഹം ഉടനടി സ്ഥലത്തെത്തിയെങ്കിലും ആള്‍ക്കൂട്ടം തടഞ്ഞു. അമ്മാവനെ പിടിച്ചുവെച്ച ശേഷമാണ് 17കാരനായ റിപനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്‌ അവശനാക്കിയത്.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് ആള്‍ക്കൂട്ടം റിപനെ വിട്ടത്. ഗുരുതരമായി പരിക്കേറ്റ റിപനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ ബാക്കിയുള്ളവര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

റിപന്‍ കുറേക്കാലമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിന് മുന്‍പും റിപന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഇതുകണ്ട ബന്ധുക്കള്‍ നേരത്തെയും അവനെ മര്‍ദ്ദിക്കുകയും താക്കീത് നൽകുകയും ചെയ്തിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.