Web Desk

ലഖ്നൗ

August 26, 2020, 10:51 am

ഉത്തര്‍പ്രദേശില്‍ പതിനേഴുകാരിയെ പീ ഡിപ്പിച്ചു കൊ ലപ്പെടുത്തി

Janayugom Online

ഉത്തര്‍പ്രദേശില്‍ വീണ്ടും ബലാത്സംഗം. ലഖിംപൂര്‍ ജില്ലയിലാണ് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം കൊലപ്പെടുത്തിയത്. ഗ്രാമത്തിലെ കുളത്തിന് സമീപത്തു നിന്നാണ് 17 വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. സ്കൂളില്‍ സ്കോളര്‍ഷിപ്പ് ഫോം പൂരിപ്പിക്കാനായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. പിന്നീട് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ലഖിപൂര്‍ ജില്ലയില്‍ പത്തു ദിവസത്തിനിടെ സമാനമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പടുന്ന രണ്ടാമത്തെ സംഭവമാണിത്.

ENGLISH SUMMARY: 17 year old girl ra ped and kil led in up

YOU MAY ALSO LIKE THIS VIDEO