October 4, 2023 Wednesday

Related news

September 28, 2023
September 4, 2023
September 2, 2023
August 20, 2023
August 13, 2023
August 3, 2023
August 3, 2023
August 1, 2023
July 29, 2023
July 29, 2023

അച്ഛന്‍ തുടക്കമിട്ടു: പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ 28 പേർ വർഷങ്ങളോളം പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

Janayugom Webdesk
ലഖ്നൗ
October 13, 2021 7:28 pm

ഉത്തർപ്രദേശിൽ 17കാരിക്ക് നേരെ നടന്നത് ക്രൂരമായ പീഡനം. അച്ഛൻ ഉൾപ്പെടെ 28 പേർ വർഷങ്ങളോളം പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴി. കുട്ടി ആറാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവാണ് പീഡനത്തിന് തുടക്കമിട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. യുപിയിലെ ലളിത്പൂർ ജില്ലയിലാണ് പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്.

പിതാവിന് പുറമേ സമാജ്‌വാദി പാർട്ടി (എസ്‌പി), ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) നേതാക്കളും പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. പെൺകുട്ടിയുടെ അച്ഛൻ ട്രക്ക് ഡ്രൈവറാണ്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പിതാവ്, എസ്‌പി ജില്ലാ പ്രസിഡന്റ് തിലക് യാദവ്, എസ്‌പി സിറ്റി പ്രസിഡന്റ് രാജേഷ് ജെയിൻ ജോജിയ, ബിഎസ്‌പി ജില്ലാ പ്രസിഡന്റ് ദീപക് അഹിർവാർ എന്നിവരുള്‍പ്പെടെ 28 പേര്‍ക്കെതിരെ സെക്ഷൻ 354 പ്രകാരം ലളിത്പൂർ പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തു. 376‑ഡി , 323, 506 , കൂടാതെ ഐപിസിയുടെ മറ്റ് വകുപ്പുകളും പോക്സോ നിയമത്തിലെ 5/6 വകുപ്പും ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് തന്നെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായി പെൺകുട്ടി ആരോപിക്കുന്നു. ഇത് നിരസിച്ചതിനെ തുടർന്ന് പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകി പ്രലോഭിപ്പിച്ച് ബൈക്കിൽ കൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്ത് വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു. ഇക്കാര്യം പുറത്തുപറഞ്ഞാൽ അമ്മയെ കൊല്ലുമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

ആദ്യ സംഭവത്തിന് ശേഷം മയക്കുമരുന്ന് കലർത്തിയ ഭക്ഷണം പിതാവ് നൽകിയതായും തുടർന്ന് ഹോട്ടലിൽ കൊണ്ടുപോകുകയും അവിടെവച്ച് തന്നെ മറ്റൊരാള്‍ പീഡിപ്പിച്ചതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പിന്നീടും സമാനമായ നിരവധി ദുരനുഭവങ്ങൾ ഉണ്ടായതായി പെൺകുട്ടി മൊഴി നൽകി. ദിവസങ്ങൾക്ക് മുൻപ് എസ്‌പി ജില്ലാ നേതാവ് തിലക് യാദവ് തന്നെ പീഡിപ്പിച്ചു. അതിക്രൂരമായാണ് തന്നോട് തിലക് യാദവ് പെരുമാറിയത്. തിലക് യാദവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും തന്നെ തുടർച്ചയായി ബലാത്സംഗം ചെയ്തതായും പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറയുന്നു.

Eng­lish sum­ma­ry; 17 year old girl raped in  Uttarpradesh

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.