Web Desk

ന്യൂഡല്‍ഹി

December 02, 2020, 4:28 pm

പണം തിരികെ നല്‍കിയില്ല; സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന 17കാരന്‍ അറസ്റ്റില്‍

Janayugom Online

പണം തിരികെ നല്‍കാതത്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പതിനേഴുകാരന്‍ സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്നു. പതിനേഴുകാരന്റെ പിതാവാണ് കൊലപാതക വിവരം മകന്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുന്നത്. സംഭവത്തില്‍ പൊലീസ് പതിനേഴുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഡല്‍ഹി മൈതാന്‍ ഗാര്‍ഗിക്ക് സമീപമുള്ള വനത്തിലാണ് കൊല്ലപ്പെട്ട സുഹൃത്തിന്റെ മൃതദേഹം കണ്ടെത്തിയത്. 

കഴിഞ്ഞമാസം ഒന്‍മ്പതിനാണ് കൊലപാതകം നടന്നത്. 2500 രൂപ തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സംഭവ സമയത്ത് ഇരുവരും മദ്യപിച്ചിരുന്നു. മൃഗങ്ങള്‍ തിന്ന നിലയില്‍ തിരച്ചിലിനൊടുവില്‍ വനത്തില്‍ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. തലക്കേറ്റ പരിക്കാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വസ്ത്രവും ടാറ്റൂവും കണ്ടാണ് മാതാപിതാക്കള്‍ മൃതദേഹം മകന്റേതാണെന്ന് തിരിച്ചറിഞ്ഞത്. 

ENGLISH SUMMARY:17-year-old man arrest­ed for hit­ting friend with stone
You may also like this video