18 April 2024, Thursday

Related news

April 17, 2024
March 28, 2024
March 5, 2024
September 11, 2023
September 8, 2023
September 3, 2023
August 23, 2023
June 30, 2023
June 26, 2023
June 25, 2023

പഠനസഹായം വാഗ്ദാനം ചെയ്ത് 17 കാരിയെ പീഡിപ്പിച്ചു: മോന്‍സനെതിരെ പോക്സോ കേസ്

Janayugom Webdesk
കൊച്ചി
October 19, 2021 10:39 am

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ മറ്റൊരു കേസ് കൂടി. പോക്സോ കേസാണ് പുതിയതായി ചുമത്തിയിട്ടുള്ളത്. വീട്ടു ജോലിക്ക് നിന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
വീട്ടിൽ ജോലിക്ക് നിൽക്കുമ്പോൾ തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മോൻസൺ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനം നടന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. ഇതുവരെ മോൻസണിനെതിരെ തട്ടിപ്പ് കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ആദ്യമായാണ് പീഡനക്കേസ് രജിസ്റ്റർ ചെയ്യുന്നത്.
മോൻസണുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകൾ ക്രൈംബ്രാഞ്ച് ആണ് നിലവിൽ കൈകാര്യം ചെയ്യുന്നത്. അതിനാൽ പോക്സോ കേസും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. പീഡന കേസിൽ മോൻസണിന്റെ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നാണ് വിവരം.

Eng­lish Sum­ma­ry: 17-year-old molest­ed for offer­ing study aid: Poxo case against Monson

You may like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.