27 March 2024, Wednesday

സംസ്ഥാനത്തെ 170 പ്രദേശങ്ങള്‍ തെരുവുനായ ഹോട്ട്സ്പോട്ട്; കൂടുതല്‍ ഹോട്ട്സ്പോട്ടുകള്‍ തിരുവനന്തപുരത്ത്

Janayugom Webdesk
തിരുവനന്തപുരം
September 15, 2022 8:56 am

സംസ്ഥാനത്തെ 170 പ്രദേശങ്ങള്‍ തെരുവുനായ ഹോട്ട്സ്പോട്ടെന്ന് മൃഗസംരക്ഷണ വകുപ്പ്. നായ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. ചികിത്സയ്‌ക്കെത്തിയവരുടെ പ്രതിമാസ കണക്കില്‍ പത്തോ അതില്‍ കൂടുതലോ സംഭവം റിപ്പോര്‍ട്ട് ചെയ്തയിടങ്ങളാണ് ഹോട്ട്സ്പോട്ടായി നിശ്ചയിക്കുക. ജനുവരിമുതല്‍ ഓഗസ്റ്റ്‌വരെ ചികിത്സയ്‌ക്കെത്തിയവരുടെ റിപ്പോര്‍ട്ടാണ് അടിസ്ഥാനമാക്കിയത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തിയത്. 28 പ്രദേശങ്ങള്‍ പട്ടികയിലുണ്ട്. ജില്ലയിലെ 17 ഇടങ്ങളില്‍ ചികിത്സ തേടിയെത്തിയവരുടെ എണ്ണം നൂറില്‍ കൂടുതലാണ്. 26 ഹോട്ട്സ്പോട്ടുകളോടെ പാലക്കാടാണ് പട്ടികയില്‍ രണ്ടാമത്. ഇവിടെ. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ മാത്രം 641 കേസുണ്ട്. അടൂര്‍, അരൂര്‍, പെര്‍ള എന്നിവിടങ്ങളില്‍ 300ല്‍ അധികമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഒരു ഹോട്ട്സ്പോട്ടുള്ള ഇടുക്കിയിലാണ് ഏറ്റവും കുറവ്.

പരമാവധി തെരുവുനായകള്‍ക്ക് വാക്സിനേഷന്‍ നല്‍കാനുള്ള ശ്രമത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. അഞ്ചു ലക്ഷം വാക്സിനുകള്‍ ഇവയ്ക്ക് നല്‍കാന്‍ എത്തിച്ചു. വെറ്ററിനറി ഡോക്ടര്‍മാര്‍ ഇല്ലാത്ത ആശുപത്രികളില്‍ തൊട്ടടുത്ത പഞ്ചായത്തില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. കൂടുതല്‍ ഡോക്ടര്‍മാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.

Eng­lish sum­ma­ry; 170 areas of ker­ala state are street dog hotspots; More hotspots in Thiruvananthapuram

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.