പേമാരി; ഇടുക്കിയിൽ 173 കോടിയുടെ കൃഷിനാശം

സന്ദീപ് രാജാക്കാട്

രാജാക്കാട്

Posted on August 12, 2020, 9:39 pm

സന്ദീപ് രാജാക്കാട്

കാലവർഷം കലിതുള്ളിയ കഴിഞ്ഞ ദിവസങ്ങൾക്കിടെ ശക്തമായ കാറ്റിലും മഴയിലും ഇടുക്കി ജില്ലയിൽ 173.64 കോടിയുടെ കൃഷിനാശം. ജില്ലയിൽ ഏലവും, ഏത്തവാഴ കൃഷിയും വ്യാപകമായി നശിച്ചു. കഴിഞ്ഞദിവസം മാത്രം ജില്ലയിൽ 37.31 ഹെക്ടർ സ്ഥലത്ത് കൃഷി നശിച്ചിട്ടുണ്ട്. 7.21 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഓണക്കാല വിപണിയെ ലക്ഷ്യമാക്കി ഇറക്കിയ നാല് ലക്ഷത്തിലധികം ഏത്തവാഴകളാണ് കാറ്റിലും മ­ഴയിലും നിലംപൊത്തിയത്. ഏലം മേ­ഖലയിൽ മാത്രം 127.45 കോടിയുടെ നഷ്ടമുണ്ടായി. കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ഇടുക്കി ജില്ലയിൽ വ്യാപക കൃഷിനാശമാണുണ്ടായത്.

1956.43 ഹെക്ടറിലായി 17320 കർഷകരുടെ ഏലവും എ­ത്തവാഴയും കുരുമുളകും അടക്കം നശിച്ചു. 173.64 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

വിലയിടിവിലും വിളമോശത്തിലും നട്ടം തിരിയുന്ന ഏലം കർഷകർക്കും കാലവർഷം കനത്ത പ്രഹരമാണ് നൽകിയത്. 813.30 ഹെക്ടറിലായി 127.45 കോടി രൂപയുടെ നഷ്ടമാണ് ഏലം മേഖലയിൽ ഉണ്ടായത്. ഇതോടൊപ്പം 21 ലക്ഷം രൂപയുടെ കുരുമുളകും. കൂടാതെ തെങ്ങ്, ഗ്രാമ്പു, കപ്പ, കൊക്കോ. ഇഞ്ചി, മഞ്ഞൾ അടക്കമുള്ള കൃഷിവിളകളും വ്യാപകമായി നശിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷവും തുടർച്ചയായി ഹൈറേഞ്ചിലെ കർഷരുടെ സ്വപ്നങ്ങൾ കാറ്റുംമഴയും കവർന്നെടുക്കുകയാണ്.

Eng­lish sum­ma­ry: 173 crore crop dam­age in Iduk­ki

You may also like this video: