Web Desk

ബെയ്ജിങ്

February 17, 2020, 8:42 am

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1765 ആയി

Janayugom Online

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1765 ആയി. ഹുബെ പ്രവിശ്യയില്‍ മാത്രം ഞായറാഴ്ച 105 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ചൈനയില്‍ 70,500 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച 2009ഉം ശനിയാഴ്ച 2641ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസം കുറഞ്ഞതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈ​ന​യി​ല്‍ 1,716 മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫി​നു രോ​ഗം പി​ടി​പെട്ടാ​താ​യും സ്ഥിരീകരിച്ചു.

രോ​ഗം ആ​ദ്യം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വു​ഹാ​ന്‍ ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ സേ​വ​നം ചെ​യ്ത പ​ല മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫി​നും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മാ​സ്കു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ക്കാ​തെ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കേ​ണ്ടി​വ​ന്നു. ഇ​തെ​ത്തു​ട​ര്‍​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും ഉ​ള്‍​പ്പെ​ടെ പ​ല​ര്‍​ക്കും രോ​ഗം പി​ടി​പെ​ട്ട​ത്. അതേസമയം കൊറോണ ഭീതിയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഢംബര കപ്പലില്‍ കുടുങ്ങിയ 400 യുഎസ് പൗരന്മാര്‍ തിരികെ അമേരിക്കയിലേക്ക് തിരിച്ചു. പ്രത്യേക ചാര്‍ട്ട് ചെയ്ത രണ്ട് വിമാനങ്ങളിലാണ് ഇവരെ അമേരിക്കയിലേക്ക് മാറ്റുന്നത്. അമേരിക്കയില്‍ തിരിച്ചെത്തുന്ന ഇവര്‍ 14 ദിവസം നിരീക്ഷണത്തിലായിരിക്കും.അതേസമയം കൊറോണ വൈറസ് സ്ഥിരീകരിച്ച 40 അമേരിക്കക്കാരെ ജപ്പാനിലെ ആശുപത്രിയിലേക്ക് മാറ്റി. 3700 യാത്രക്കാരുള്ള കപ്പല്‍ ഫെബ്രുവരി മൂന്നുമുതല്‍ ജപ്പാന്‍ പിടിച്ചുവച്ചിരിക്കുകയാണ്.

Eng­lish sum­ma­ry: 1765 coro­na death case report in china

you may also like this video