രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടിവരുന്നതിനെ തുടർന്ന് ഇന്ത്യയും കനത്ത ജാഗ്രതയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആയി ഉയർന്നു. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായ 5000 ഓളം പേരെ കണ്ടെത്തി. പുറമെ, 50,000 പേര് നിരീക്ഷണത്തിലാണ്. രാജ്യത്തിന്റെ 37 അതിർത്തി ചെക്‌പോസ്റ്റുകളിൽ 18 എണ്ണം അടച്ചു . ഇന്ത്യ- ബംഗ്ലാദേശ് പാസഞ്ചർ ട്രെയിൻ, ബസ് എന്നിവ ഏപ്രിൽ 15 വരെ റദ്ദാക്കി. ഏപ്രിൽ 30 വരെ എയർഇന്ത്യ ഇറ്റലി, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദു ചെയ്തു.
കൊറോണയെ നേരിടാൻ കേരളം സ്വീകരിച്ച മാത്രകയിലേയ്ക്ക് മറ്റു സംസ്ഥാനങ്ങളും നീങ്ങുകയാണ്. കർണാടകയിലെ മാളുകളും പബ്ബുകളും തിയറ്ററുകളും സർവകലാശാലകളും കോളേജുകളും ഒരാഴ്ചത്തേക്ക് അടച്ചു. വിവാഹ, ജന്മദിന ആഘോഷങ്ങൾ. കായിക പരിപാടികൾ, വേനൽ ക്യാമ്പുകൾ തുടങ്ങിയവയ്ക്കും വിലക്ക്. ഡൽഹി, ജെഎൻയു, ജാമിയ മിലിയ സർവ്വകലാശാലകൾ 31 വരെ ക്ലാസുകൾ ഒഴിവാക്കി. തമിഴ്ന്നടിൽ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനുകളിലും തെർമൽ സ്ക്രീനിംഗ് ഏർപ്പെടുത്തി.
ENGLISH SUMMARY: 18 checkpost closed in boundary
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.