June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഒളിമ്പിക്സ് വില്ലേജില്‍ 18 പേര്‍ക്ക് കോവിഡ്

By Janayugom Webdesk
August 1, 2021

ടോക്യോ: ഒളിമ്പിക്സ് വില്ലേജില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. 18 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഒളിമ്പിക്സിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 259 ആയി. രോഗബാധിതരില്‍ 11 പേര്‍ കോണ്‍ട്രാക്ടര്‍മാരാണ്. അഞ്ച് പേര്‍ ഉദ്യോഗസ്ഥരും ഒരു വോളന്റിയര്‍ക്കും കോവിഡ് പോസിറ്റീവായതായി അധികൃതര്‍ അറിയിച്ചു. ഇവില്‍ അഞ്ച് പേര്‍ വിദേശികളാണ്. 13 പേര്‍ ജപ്പാന്‍ സ്വദേശികളാണ്. കായിക താരങ്ങള്‍ക്കൊന്നും രോഗബാധയുണ്ടായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

പ്രതിദിനം 30,000 ടെസ്റ്റുകളാണ് തങ്ങള്‍ നടത്തുന്നതെന്ന് ഒളിമ്പിക്സ് ഓര്‍ഗനൈസിങ് കമ്മിറ്റി അറിയിച്ചു. രോഗബാധിതരെ ഉടന്‍ തന്നെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതായും ഒളിമ്പിക്സ് വില്ലേജില്‍ കോവിഡ് ബാധയുണ്ടാകാതിരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: 18 tests covid pos­i­tive in Tokyo Olympics;

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.