Web Desk

തിരുവനന്തപുരം

January 23, 2020, 10:33 am

റീജനൽ കാൻസർ സെന്ററിൽ 18 ട്രെയിനി

Janayugom Online

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ വിവിധ ട്രെയിനിങ് പ്രോഗ്രാമുകളിൽ സ്റ്റൈപ്പൻഡോടു കൂടി പരിശീലനം നൽകുന്നു. 18 ഒഴിവുകളുണ്ട്. ബിരുദ/പിജി ഡിപ്ലോമ യോഗ്യതക്കാർക്ക് അപേക്ഷിക്കാം.

അവസാന തീയതി ജനുവരി 25, ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനിങ് പ്രോഗ്രാം (മെക്കാനിക്കൽ എൻജിനീയറിങ്), ദ റിസപ്ഷനിസ്റ്റ് അപ്രന്റിസ് ട്രെയിനിങ് പ്രോഗ്രാം, അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ മൈക്രോബയോളജി, അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ഡയഗ്നോസ്റ്റിക് ഇമേജിങ് എന്നിങ്ങനെയാണു പരിശീലനം. വിവരങ്ങൾക്ക്: www. rcctvm. gov. in.