അയൽവാസിയായ യുവതിയുടെ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പതിനെട്ടുകാരൻ അറസ്റ്റിൽ.
സംഭവത്തിൽ ചെന്നിത്തല അടക്കത്ത് വീട്ടില്‍ പരേതനായ പ്രഭാകരന്റെ മകന്‍ പ്രവീണ്‍ (ഉണ്ണി ) നെയാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.യുവതി കുളിക്കാന്‍ മുറിയിലേക്ക് കയറിയ തക്കം നോക്കി പ്രതി മൊബൈല്‍ വെന്റിലേഷനില്‍ വച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ മൊബൈലില്‍ നിന്നും ഫ്ളാഷ് മിന്നിയതിനെ തുടര്‍ന്ന് പൊട്ടെന്ന് യുവതി ബഹളം വക്കുകയും വീട്ടുകാര്‍ ഓടിയെത്തുകയുമായിരുന്നു.എന്നാല്‍ ഈ സമയം പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.മാന്നാര്‍ സി ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ കെ എല്‍ മഹേഷ്, ശാന്തി കെ ബാബു, കെ സി ഷാജി, എ എസ് ഐ ശ്രീകുമാര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘം വീട്ടിലെത്തി പരിശോധനയ്ക്കിടയില്‍ മൊബൈല്‍ കണ്ടെടുത്തു. ഇന്ന് രാവിലെ പ്രതിയെ വീട്ടില്‍ നിന്നും പിടികൂടി കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.
English summary: 18 year old man arrest
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.