7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024
December 1, 2024
November 30, 2024
November 30, 2024
November 29, 2024
November 29, 2024

തര്‍ക്കത്തിനിടയില്‍ 18കാരനെ സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു; പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയില്‍

Janayugom Webdesk
ഡൽഹി
October 1, 2023 9:02 pm

തർക്കത്തിനിടെ 18കാരനെ സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്ന പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ. ഡൽഹി സ്വദേശിയായ കാശിഫാണ് കൊല്ലപ്പെട്ടത്. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ശനിയാഴ്‌ച രണ്ടരയോടെയാണ് സംഭവം. കൊല്ലപ്പെട്ട കാശിഫും വിദ്യാർഥികൾക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു.

തർക്കത്തിനിടെ വിദ്യാർഥികളെ കാശിഫ് സ്‌ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഇയാളുടെ കയ്യിൽ നിന്നും സ്ക്രൂഡ്രൈവർ പിടിച്ചു വാങ്ങിയ കുട്ടികളിൽ ഒരാൾ ഇയാളുടെ നെഞ്ചിൽ കുത്തുകയായിരുന്നു എന്ന് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജോയ് തിർക്കി പറഞ്ഞു. നെഞ്ചിൽ പല തവണ കുത്തേറ്റ കാശിഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15 വയസായ രണ്ട് പേര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

Eng­lish Summary:18-year-old stabbed to death with screw­driv­er dur­ing argu­ment; Two minors arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.