മരണം വിതച്ച് കോവിഡ് 19. ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 26,37,673 ആയി. വൈറസ് ബാധയെ തുടർന്ന് ഇതുവരെ 1,84,217 പേരാണ് മരിച്ചത്. . 7,17,625 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. അമേരിക്ക‑8,48,994,സ്പെയിൻ‑2,08,389,ഇറ്റലി-1,87,327,ഫ്രാൻസ്-1,59,877,ബ്രിട്ടൻ‑1,33,495,ജർമനി-1,50, 648 എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇപ്പോഴും മുന്നിൽ.
തുർക്കിയിലും ഇറാനിലും കോവിഡ് ബാധിതരുടെ എണ്ണത്തിൽ ദിനംപ്രതി വർധനവ് ഉണ്ട്. തുർക്കിയിൽ 98,674 പേർക്കും ഇറാനിൽ 85,996 പേർക്കുമാണ് കോവിഡുള്ളത്. അമേരിക്കയിൽ 47,676 പേർ മരണത്തിനു കീഴടങ്ങിയപ്പോൾ സ്പെയിനിൽ 21,717പേർക്കും ഇറ്റലിയിൽ 25,085 പേർക്കും ഫ്രാൻസിൽ 21,340 പേർക്കുമാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.
ബ്രിട്ടൻ- 18,100, ജർമനി- 5,315,ഇറാൻ- 5,391,തുർക്കി- 2,376 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മരണ നിരക്ക്.
കോവിഡ് ബാധിതരുടൈ ആഗോള പട്ടികയിൽ ഇന്ത്യ 17ാം സ്ഥാനത്ത് തുടരുകയാണ്. 21,370 പേർക്കാണ്് രാജ്യത്ത് രോഗം ബാധിച്ചിട്ടുള്ളത്. 681 പേർ മരിക്കുകയും ചെയ്തു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.