October 4, 2022 Tuesday

Related news

September 23, 2022
September 14, 2022
September 10, 2022
September 4, 2022
August 31, 2022
August 29, 2022
August 28, 2022
August 28, 2022
August 20, 2022
August 17, 2022

പാകിസ്ഥാനിൽ ബോട്ട് മറിഞ്ഞ് 19 മരണം

Janayugom Webdesk
July 19, 2022 12:47 pm

പാകിസ്ഥാനിൽ പഞ്ചാബ്-സിന്ധ് അതിർത്തിക്കുസമീപം വിവാഹസംഘം സഞ്ചരിച്ച ബോട്ട് സിന്ധു നദിയിലേക്ക് മറിഞ്ഞ് 19 മരണം. മരിച്ച 19 പേരും സ്ത്രീകളാണ്. നൂറുപേരടങ്ങിയ വിവാഹ സംഘം പഞ്ചാബിലെ രജൻപൂരിൽ നിന്നും മച്ചയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

ബോട്ടിന് താങ്ങാൻ കഴിയുന്നതിനേക്കാളും ആളുകൾ കയറിയതും നദിയിലെ ഉയർന്ന നീരൊഴുക്കുമാണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

നീന്തൽ വിദഗ്ധരുൾപ്പടെ 30 ഓളം രക്ഷാപ്രവർത്തകർ തെരച്ചലിൽ പങ്കെടുക്കുന്നതായി റഹിം യാർ ഘാൻ ഡെപ്യൂട്ടി കമ്മീഷണർ സയ്യിദ് മൂസ റാസ പറഞ്ഞു. 19 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എല്ലാം സ്ത്രീകളുടേതാണ്. അപകടത്തിൽപ്പെട്ട വിവാഹസംഘത്തിലെ മറ്റ് അംഗങ്ങൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി.

Eng­lish sum­ma­ry; 19 dead after boat cap­sizes in Pakistan

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.