ചൈനയില്‍ ഉണ്ടായ കാട്ടുതീയില്‍ പെട്ട് 18 അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര് മരിച്ചു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.15 ന് പ്രദേശത്തെ ഫാമിലാണ് ആദ്യം തീപിടുത്തമുണ്ടായത്. ശക്തമായ കാറ്റും വീശിയതിനെ തുടര്‍ന്ന് സമീപത്തെ മലകളിലേയ്ക്ക് തീ പടരുകയായിരുന്നു.
തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് കാറ്റിന്റെ ദിശ മാറിയതിനെ തുടര്‍ന്ന് ഇവര്‍ തീയിലകപ്പെടുകയായിരുന്നു. സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 18 അഗ്നിശമന സേനാംഗങ്ങള്‍ക്ക് പുറമേ അഗ്നിശമന സേനാംഗങ്ങള്‍ക്ക് വഴിയൊരുക്കിയ ഫാം തൊഴിലാളിയാണ് മരിച്ച മറ്റൊരാള്‍.
തീ പിടുത്തത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനത്തിനായി മൂന്നൂറുലധികം അഗ്നിശമന സേനാംഗങ്ങളെയും 700 സൈനികരെയും അയച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരു വര്‍ഷം മുമ്പ് ഇതേ പ്രവിശ്യയില്‍ കാട്ടു തീ കെടുത്തുന്നതിനിടെ 27 അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 30 പേര് മരണപ്പെട്ടിരുന്നു.
English Summary: Wildfire in China, 19 deaths.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.