സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 10 പേരും കണ്ണൂരിൽ നിന്നുള്ളവരാണ്. പാലക്കാട് നാലു പേർക്കും കാസർഗോഡ് മൂന്ന് പേർക്കും മലപ്പുറം, കൊല്ലം ജില്ലകളിൽ ഓരോത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.കണ്ണൂരിൽ 9 പേർ വിദേശത്തു നിന്ന് എത്തിയവരാണ്.സംസ്ഥാനത്ത് 16 പേർക്ക് രോഗം ഭേദമായി.കണ്ണൂർ 7, കാസർഗോഡും കോഴിക്കോടും നാല്, തിരുവനന്തപുരം മൂന്ന് എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്.കൊല്ലം, പാലക്കാട്, മലപ്പുറം ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത് തമിഴ്നാട്ടിൽ നിന്ന് വന്നവർക്കാണ്. ആയതിനാൽ, അതിർത്തിയിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിലാണ്. ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 104 പേർക്കാണ്. ഒരു വീട്ടിൽ മാത്രം 10 പേർക്ക് രോഗം സ്ഥിരീകരിച്ചു.സംസ്ഥാനത്ത കർശനമായി ലോക് ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരിശോധന കൂടുതൽ സ്ഥലങ്ങളിൽ നടത്തും. ഹോട്ട് സ്പോട്ട് മേഖലകൾ പൂർണമായും സീൽ ചെയ്യും. കണ്ണൂർ മേയ് മൂന്ന് വരെ റെഡ് സോണിലായിരിക്കുമെന്നും ഇത് ജനങ്ങൾ മനസിലാക്കി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്ലാ വാഹനത്തിലും പൊലീസ് പരിശോധന നടത്തും. പൊലീസ് അനുവദിക്കുന്ന മെഡിക്കൽ സ്റ്റോറുകൾ മാത്രം തുറക്കാം. ആവശ്യവസ്തുക്കൾ ഹോം ഡെലിവറി ചെയ്യും.
കോവിഡ് വ്യാപനത്തിൽ വിചിത്രമായ അനുഭവങ്ങളുണ്ടാക്കുന്നു.പത്തനംതിട്ടയിൽ മാർച്ച് 8 ന് ആശുപത്രിയിലാക്കിയ സ്ത്രീയുടെ രോഗം മാറിയില്ല. ൩൬ ദിവസമായി രോഗി പോസിറ്റീവായി തുടരുന്നു. പ്രതിരോധത്തിൽ ഒരു തരത്തിലുള്ള ജാഗ്രതക്കുറവും ഉണ്ടാകരുത്.
വ്യവസായ സ്ഥാപനങ്ങളുടെ വൈദ്യുതി ഫിക്സഡ് ചാർജ് ആറു മാസത്തേയ്ക്ക് മാറ്റി വെക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാർച്ച്, ഏപ്രിൽ, മേയ് മാസത്തെ ചാർജ്ജാണ് മാറ്റി വയ്ക്കുന്നത്. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയുടെ ചാർജ്ജ് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ENGLISH SUMMARY: 19 new covid cases in Kerala
YOU MAY ALSO LIKE VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.