Thursday
21 Feb 2019

താലിബാന്‍ ആക്രമണത്തില്‍ 19 അഫ്ഗാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു

By: Web Desk | Saturday 9 June 2018 10:14 PM IST

താലിബാന്‍ ആക്രമണത്തില്‍ 19 അഫ്ഗാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു.വടക്കന്‍ പ്രവിശ്യയിലെ കുണ്‍ടൂസില്‍ പൊലീസ് ക്യാംപ് ലക്ഷ്യമാക്കി ഇന്നു പുലര്‍ച്ചെ നടന്ന ആക്രമണത്തിലാണ് മരണം. അടുത്തആഴ്ച ഈദിന്റെ ഭാഗമായി ഒരു വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്തിരിക്കെയാണ് ആക്രമണം.
പടിഞ്ഞാറന്‍ മേഖലയില്‍ പട്ടാളക്യാംപ് ആക്രമിച്ച് 17സൈനികരെ വധിച്ച് ഒരു ദിവസത്തിനുള്ളില്‍ നടന്ന ആക്രമണത്തിന്റെയും ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.
അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റ മറ്റൊരു അക്രമവുമുണ്ടായി. ഇന്നത്തെ അക്രമത്തിനിടെ എട്ടു താലിബാന്‍ ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്.

Related News