കാസർകോട്ട് 5 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. അഞ്ചു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 19 ആയി. പുതിയതായി സ്ഥിരീകരിക്കപ്പെട്ട അഞ്ച് കേസുകൾ അഞ്ചുപേരും ദുബായിൽ നിന്ന് വന്നവരാണ്. 58,27,32,41,33 വയസ്സുള്ളവരാണ് ഇവർ അഞ്ചുപേരും പുരുഷൻമാരാണ്. നെല്ലിക്കുന്ന്, വിദ്യാനഗർ, ചന്ദ്രഗിരി, മരക്കാപ്പ് കടപ്പുറം, ചെങ്കള എന്നീ പ്രദേശങ്ങളിൽ നിന്നും ഉള്ളവരാണ് പോസ്റ്റിറ്റിവ് കേസുകൾ. ജില്ലയിൽ 762 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ആശുപത്രികളിൽ 41 നിരീക്ഷണത്തിൽ ഉണ്ട്.
കാസർകോട് സ്ഥിതിഗതികൾ രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കർശമാക്കാനൊരുങ്ങുകയാണ്. കൊറോണ ദിവസവും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗരൂകരായിരിക്കണം എന്നും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ പുതിയതായി 5 ഹെൽപ് ലൈൻ നമ്പറുകൾ 24 മണിക്കൂർ പ്രവർത്തിക്കുന്ന വിധം സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ സ്വകാര്യബസുകൾ സർവീസ് അവസാനിപ്പിച്ചിട്ടുണ്ട്.
ENGLISH SUMMARY: 19 patients in Kasargod
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.