Web Desk

അഹമ്മദാബാദ്

January 11, 2020, 4:36 pm

19കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കി; കൊലപ്പെടുത്തിയ ശേഷവും ബലാത്സംഗത്തിനിരയാക്കിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Janayugom Online

ഗുജറാത്തിൽ 19കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. വടക്കന്‍ ഗുജറാത്തിലെ കത്ര സാദത്ത്ഗഞ്ചിലാണ് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായത്. ഉത്തര്‍പ്രദേശിലെ ബദ്വാന്‍ സംഭവത്തിന് സമാനമാണ് കുറ്റകൃത്യമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബര്‍ 31ന് പെണ്‍ക്കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കള്‍ ജനുവരി മൂന്നിന് പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. പെണ്‍കുട്ടി പുരുഷ സുഹൃത്തിനൊപ്പം ഒളിച്ചോടിയതാണെന്നും സുരക്ഷിതയാണെന്നും പൊലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞതായി ബന്ധുക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ജനുവരി അഞ്ചിനാണ് പെണ്‍കുട്ടിയുടെ മൃതദേഹം മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാനാണ് പ്രതികള്‍ മൃതദേഹം കെട്ടിത്തൂക്കിയത്.

എന്നാൽ ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പറഞ്ഞ് ബന്ധുക്കള്‍ മൃതദേഹം സ്വീകരിക്കാന്‍ വിസ്സമ്മതിച്ചതോടെയാണ് ചൊവ്വാഴ്ച പൊലീസ് കേസെടുത്തത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബിമല്‍ ഭര്‍വാഡ്, ദര്‍ശന്‍ ഭര്‍വാഡ്, സതീഷ് ഭര്‍വാഡ്, ജിഗാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ദിവസങ്ങളോളം നാലംഗ സംഘം ക്രൂരമായാണ് പെൺക്കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കൊലപ്പെടുത്തിയ ശേഷവും ബലാത്സംഗത്തിനിരയാക്കിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Eng­lish Summary:19-year-old girl gang raped in Gujarat.

you may also like this video;