കോവിഡ് രോഗിയാണെന്ന് കരുതി ബസ്സിൽ നിന്ന് തള്ളിയിട്ടു; ഹൃദയാഘാതത്തെ തുടർന്ന് പെൺകുട്ടിക്ക് ദാരുണാന്ത്യം

Web Desk

നോയിഡ

Posted on July 04, 2020, 11:27 am

കോവിഡ് രോഗിയാണെന്ന് കരുതി ബസ്സിൽ നിന്ന് തള്ളിയിട്ടു ഹൃദയാഘാതത്തെ തുടർന്ന് പെൺകുട്ടിക്ക് ദാരുണാന്ത്യം. നോയിഡയിലാണ് സംഭവം നടന്നത്. പത്തൊൻപതുകാരി അൻഷികയാണ് കൊല്ലപ്പെട്ടത്. ബസ് യാത്രക്കിടെ ബോധ രഹിതയായ പെൺകുട്ടിയെ കോവിഡ് ആണെന്ന സംശയത്തിൽ ബസ് ജീവനക്കാർ ബസ്സിൽ നിന്ന് തള്ളിയിടുകയായിരുന്നു.
ബസ്സിലുണ്ടായിരുന്ന തർക്കത്തിനിടെയാണ് അൻഷികക്ക് ഹൃദയാഘാതം ഉണ്ടായതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.
എന്നാൽ ബസ്സിനകത്ത് വെച്ച് അത്തരത്തിലൊരു സംഭവം നടന്നതായി തെളിവില്ലെന്ന് പൊലീസ് പറഞ്ഞു. അമ്മവീട്ടിൽ പോകാനായി ഉച്ചയ്ക്ക് രണ്ട് മണിയോടെ ബസിൽ കയറിയ അൻഷിക നാലരയോടെ മരിച്ചെന്നാണ് സഹോദരന് വിവരം ലഭിച്ചത്. ബസ്സിൽ കയറുന്നതുവരെ സഹോദരിക്ക് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നെന്നും യാത്രയ്ക്കിടെ ചൂടുകൊണ്ട് തളർച്ച അനുഭവപ്പെട്ടതാണെന്നും അൻഷികയുടെ സഹോദരൻ പറഞ്ഞു. അൻഷികയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

you may also like this video