പാലോട്: 19 കാരിയെ വിവാഹ വാഗ്ദാനം നല്‍കി യുവാവും സുഹൃത്തുക്കളും പീഡിപ്പിച്ചത് ദിവസങ്ങളോളം. ആണ്‍വേഷം കെട്ടിച്ച് കൂടെ താമസിപ്പിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പൊലീസ് വന്ന് ലോഡ്ജ് മുറിയില്‍ നിന്ന് പെണ്‍കുട്ടിയേയും സംഘത്തേയും അറസ്റ്റ് ചെയ്ത് പുറത്തു കൊണ്ുവന്നപ്പോള്‍ മാത്രമാണ് ഇവരുടെ കൂടെ ഉണ്ടായിരുന്നത് ആണ്‍കുട്ടിയല്ല പെണ്‍കുട്ടിയാണെന്ന് ലോഡ്ജ് ജീവനക്കാരും തിരിച്ചറിഞ്ഞത്.
ഇടിഞ്ഞാര്‍ സ്വദേശിയായ 19 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കാമുകനെയും കൂട്ടാളികളെയും പാലോട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 17 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെരിങ്ങമ്മല ഒഴുകുപാറ നാലു സെന്റ് കോളനിയിലെ മുഹസിനുമായി (19) പെണ്‍കുട്ടി പ്രണയത്തിലാണെന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് സ്വദേശികളും ജെ.സി.ബി ഡ്രൈവര്‍മാരുമായ രണ്ടു സുഹൃത്തുക്കളുമായി മുഹസിന്‍ താന്നിമൂട് ലോഡ്ജില്‍ നിന്നും പിടിയിലാകുന്നത്.ൃൃ
മാര്‍ത്താണ്ഡം പോങ്ങില്‍കാല പുത്തന്‍വീട്ടില്‍ അശോക് കുമാര്‍, മാര്‍ത്താണ്ഡം കണ്ണങ്കര വിജയകുമാര്‍ എന്നിവരാണ് പിടിയിലായത്. മുഹസിന് പെണ്‍കുട്ടിയെ കടത്താനും തമിഴ്‌നാട്ടില്‍ പാര്‍പ്പിക്കുവാനും വേണ്ട സഹായം ചെയ്തത് ഇവരാണ്. മറ്റൊരു സംഘത്തിന് കുട്ടിയെ വില്‍ക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. കഞ്ചാവിന് അടിമയായിരുന്ന ഒന്നാം പ്രതിക്ക് കഞ്ചാവ് നല്‍കിയിരുന്നതും ഈ പ്രതികളായിരുന്നു.
ആണ്‍കുട്ടികളെ പോലെ വസ്ത്രം ധരിപ്പിച്ചായിരുന്നു പെണ്‍കുട്ടിയെ ലോഡ്ജില്‍ താമസിപ്പിച്ചിരുന്നത്. 18 വയസ് തികയും മുൻപ് പെണ്‍കുട്ടിയെ ബംഗളൂരുവില്‍ കൊണ്ട് പോയി മുഹസിന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മജിസ്ട്രേറ്റിനു മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാം പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പാലോട് സബ് ഇന്‍സ്പെക്ടര്‍ എസ്.സതീഷ് കുമാര്‍, ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ സാംരാജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നവാസ്,നസീറ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.