Web Desk

കർണാൽ

February 19, 2020, 4:12 pm

ശുചിമുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയ 19കാരിയെ കത്തിമുനയിൽ നിർത്തി കൂട്ടബലാ ത്സംഗം ചെയ്തു; 2 പേർ അറസ്റ്റിൽ

Janayugom Online

ശുചിമുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയ 19കാരിയെ കത്തിമുനയിൽ നിർത്തി കൂട്ടബലാ ത്സംഗം ചെയ്തു. ഹരിയാനയിലെ കർണാലിലാണ് സംഭവം. രാത്രി 11 മണിക്ക് ഭർത്താവിനോടൊപ്പം പാനിപത്തിൽ നിന്ന് തിരിച്ചു വരികയായിരുന്നു യുവതി. യാത്രയ്ക്കിടെ ദമ്പതികളുടെ ബന്ധു ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്ന് ഇരുവരും കര്‍ണാലിലെ ടോള്‍ പ്ലാസയ്ക്കു സമീപം ബസിറങ്ങി.

ഭര്‍ത്താവ് ബസ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്നതിനിടെ ശുചിമുറിയിലേക്കു പോയ യുവതിയെ കത്തികാട്ടി രണ്ടുപേര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ അടുത്തുള്ള അണ്ടർപാസിലേക്ക് കൊണ്ടുപോയി കൂട്ടബലാ ത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ 2 പ്രതികളെ പൊലീസ് പിടികൂടി.